വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ കേന്ദ്രം സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നു: മമത
വര്‍ഗീയ സംഘര്‍ഷങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കൊല്‍ക്കത്ത: സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സാമൂഹിക മാധ്യമങ്ങളെ പ്ലാറ്റ്‌ഫോമാക്കി ഉപയോഗിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുകയാണെന്നും അവര്‍ പറഞ്ഞു. തീ കൊണ്ട് കളിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായും മമത പറഞ്ഞു.
ബംഗ്ലാദേശ് സിനിമാ താരം അഞ്ചു ഗോഷിനെ ബിജെപിയില്‍ എടുത്തതിനേയും മമത നിശിതമായി വിമര്‍ശിച്ചു. ബംഗ്ലാദേശില്‍നിന്ന് ശക്തമായ നുഴഞ്ഞുകയറ്റമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍, നുഴഞ്ഞുകയറ്റക്കാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അവരുടെ മുഴുവന്‍ പാപങ്ങളും കഴുക്കപ്പെടുമെന്നും അവര്‍ പരിഹസിച്ചു. സംസ്ഥാനത്തിന് പുറത്ത് എന്‍ഡിഎയുമായി സഖ്യം രൂപീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയെ മമത പ്രശംസിച്ചു.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT