- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ വെടിനിര്‍ത്തലിന് ഹമാസ് - ഇസ്രായേല്‍ ധാരണ
പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.ഈജിപ്തിന്റെയും യൂറോപ്യന്‍ യൂനിയന്റേയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ധാരണ യാഥാര്‍ത്ഥ്യമാവുന്നത്.

റാമല്ല: ഗസാ മുനമ്പില്‍ രണ്ടു ദിവസമായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനൊടുവില്‍ ഹമാസും ഇസ്രായേലും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായി ഹമാസ് ടിവിയും ഫലസ്തീന്‍ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.ഈജിപ്തിന്റെയും യൂറോപ്യന്‍ യൂനിയന്റേയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ധാരണ യാഥാര്‍ത്ഥ്യമാവുന്നത്.
ഗസാ മുനമ്പിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളില്‍ പിഞ്ചുകുട്ടിയും ഗര്‍ഭിണിയും ഉള്‍പ്പെടെ 19 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 154 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ ഹമീദ് അഹമദ് അല്‍ ഖുദാരി കൊല്ലപ്പെട്ടിട്ടുണ്ട്. 260 ഓളം 'സൈനിക കേന്ദ്രങ്ങളെ' ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ ഭാഷ്യം.
അതേസമയം, ഗസയില്‍നിന്ന് ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് നടന്ന 150 റോക്കറ്റ് ആക്രമണങ്ങളില്‍ നാലു ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















