Sub Lead

അഞ്ചുവയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു (വീഡിയോ)

അഞ്ചുവയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു (വീഡിയോ)
X

ഹൈദരാബാദ്: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ അംബേര്‍പേട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വഴിയോരത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവ് നായകള്‍ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലിചെയ്യുന്ന സ്ഥലത്തായിരുന്നു സംഭവം. പിതാവിനൊപ്പം കുട്ടിയുമെത്തിയതായിരുന്നു.

തനിയെ നടക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് മൂന്ന് നായകളെത്തുന്നതും ആക്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. തനിക്ക് നേരെ കുരച്ചുചാടുന്ന നായ്ക്കളില്‍ നിന്ന് ഓടി മാറാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്. എന്നാല്‍, കുട്ടി നിലത്ത് വീണതിന് പിന്നാലെ നായ്ക്കള്‍ വളഞ്ഞിട്ട് കടിച്ചുകീറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ കുട്ടി മരിച്ചതായി അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it