Sub Lead

ബോളിവുഡ് നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു
X

മുംബൈ: ബോളിവുഡ് നടന്‍ ഷാനവാസ് പ്രധാന്‍ (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. മുംബൈയില്‍ നടന്ന ഒരു പുരസ്‌കാരദാന ചടങ്ങിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 'ഇന്ന് ഞാന്‍ മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു. നൂറ് കണക്കിന് കലാകാരന്മാരായിരുന്നു അവിടെ എത്തിയത്. എല്ലാം വളരെ നന്നായിട്ടായിരുന്നു നടന്നത്.

അവാര്‍ഡ് സ്വീകരിച്ച് തൊട്ടുപിന്നാലെ പ്രിയപ്പെട്ട ഷാനവാസിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല'- നടന്‍ യഷ്പാല്‍ ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മുംബൈയില്‍ നടക്കും. മിര്‍സാപൂര്‍ എന്ന വെബ് സീരീസിലെ പോലിസുകാരന്റെ വേഷത്തിലൂടെയാണ് ഷാനവാസ് പ്രേക്ഷകശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it