Sub Lead

കോട്ടയം വൈക്കത്ത് വള്ളംമുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു

കോട്ടയം വൈക്കത്ത് വള്ളംമുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു
X

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. കൊടിയാട്ട് പുത്തന്‍തറ ശരത് (33), സഹോദരീപുത്രന്‍ ഇവാന്‍ (4) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്ത് വൈകീട്ട് അഞ്ചോടെയാണ് അപകടം. ഒരു കുടുംബത്തിലെ ആറുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തില്‍ പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it