വോട്ടെടുപ്പ് നടക്കാനിരിക്കെ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു

X
BSR12 May 2019 2:32 AM GMT
കൊല്‍ക്കത്ത: വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമിലെ ഗോപിബല്ലാപൂരിലാണ് രമിണ്‍ സിങ് എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, ആരോപണം തൃണമൂല്‍ നേതാക്കള്‍ നിഷേധിച്ചു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജാര്‍ഗ്രാം ഉള്‍പ്പെടെ എട്ട് മണ്ഡലങ്ങളിലാണ് പശ്ചിമ ബംഗാളില്‍ ഇന്ന് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഭഗബന്‍പൂരിലും ഈസ്റ്റ് മിഡ്‌നാപൂരിലുമായി രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റിരുന്നു. ഇവര്‍ ആശുപത്രിയിലാണ്.
Next Story