Sub Lead

എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി ലക്ഷ്യം വച്ചത് മറ്റു രണ്ട് ഉദ്യോഗസ്ഥരെയെന്ന് സംശയം

എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി ലക്ഷ്യം വച്ചത് മറ്റു രണ്ട് ഉദ്യോഗസ്ഥരെയെന്ന് സംശയം
X

കോഴിക്കോട്: കോഴിക്കോട് ടൗണ്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാഫിയെ കുത്തിപ്പരിക്കേല്‍പിച്ച പ്രതി പ്രമോദ് ലക്ഷ്യം വെച്ചത് മറ്റു രണ്ടു ഉദ്യോഗസ്ഥരെയെന്ന സംശയത്തില്‍ പൊലീസ്. മുമ്പ് മറ്റൊരു കേസില്‍ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ടു ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഈ പൊലീസുകാരെ ലക്ഷ്യം വെച്ചു കത്തി കൈയില്‍ കരുതിയിരുന്നതായി ഇയാള്‍ ചിലരോട് പറഞ്ഞിട്ടുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ പ്രതിയുടെ പേഴ്‌സില്‍ നിന്നും കണ്ടെത്തി. മുന്‍ കസബ എസ്‌ഐ സിജിത്ത്, സിപിഒ നിറാസ് എന്നിവരെ ആക്രമിക്കുമെന്ന് പ്രതി ഭീഷണി മുഴക്കുകയും ചെയ്തു. പ്രമോദിനെ ഒരു കേസില്‍ അറസ്റ്റ് ചെയ്തതാണ് ഇവരോടുള്ള പകക്ക് കാരണം. പ്രതിക്കെതിരെ നിലവില്‍ എട്ടു കേസുകളുണ്ട്. കളക്ടറുടെ കാര്‍ ആക്രമിച്ചതിലും പോളിംഗ് ബൂത്ത് കയ്യേറിയതിലും പ്രതിയാണ്. മാവോവാദി പോസ്റ്റര്‍ ഒട്ടിച്ച കേസിലും പ്രതിയാണ്. കുത്തേറ്റ ഷാഫിയുമായി മുന്‍ വൈരാഗ്യം ഒന്നുമില്ലെന്നാണ് ഇയാളുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് സ്റ്റേഷന് മുന്നിലെ ഹോട്ടലില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രമോദ് എസ് ഐയെ കുത്തിപരിക്കേല്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ് ഐ ഷാഫിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it