മമതക്ക് മമതയില്ല; മോദിയുടെ പരിപാടിക്ക് സ്ഥലം വേറെ നോക്കണം

മമതക്ക് മമതയില്ല;  മോദിയുടെ പരിപാടിക്ക്  സ്ഥലം വേറെ നോക്കണം
കൊല്‍ക്കത്ത: മമതയുടെ ബംഗാളില്‍ പ്രധാനമന്ത്രിക്കൊരു വേദി തരപ്പെടുത്താന്‍ സംസ്ഥാന ബിജെപി ഘടകം നന്നേ വിയര്‍ക്കുകയാണ്. ഫെബ്രുവരി 2ന് നടത്തുന്ന ബിജെപി റാലിയുടെ സമാപന സമ്മേളനവേദി തൃണമൂല്‍ കോണ്‍ഗ്രസ് മുമ്പെ ബുക്ക് ചെയ്തതാണ് ഈ അവസാനനിമിഷത്തില്‍ മറ്റൊരു വേദിക്ക് വേണ്ടി നെട്ടൊട്ടമോടാന്‍ ബിജെപിയെ ഇടയാക്കിയത്. താക്കൂര്‍ നഗറിലെ നോര്‍ത്ത് 24 പര്‍ഗനാസിലാണ് ആദ്യം പരിപാടി നടത്താന്‍ ബിജെപി തീരുമാനിച്ചത്. എന്നാല്‍, ഈ മൈതാനം മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഒരാഴ്ച നീളുന്ന പരിപാടിക്കായി നേരത്തെ പോലിസില്‍ നിന്നും അനുമതി വാങ്ങിയെന്നാണ് പറയുന്നത്. അതേസമയം, താക്കൂര്‍ നഗറില്‍ പരിപാടി നടത്തുന്നതിന് മോദിയുടെ സുരക്ഷാവിഭാഗത്തിന് എതിര്‍പ്പുണ്ടെന്നും വേദി മാറ്റുന്നതിനായി കാരണമായി ബിജെപി നേതാക്കള്‍ അറിയിച്ചു.


RELATED STORIES

Share it
Top