മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം: ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം:  ബിജെപി നേതാക്കളുടെ  വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘപരിവാരം നടത്തുന്ന മാധ്യമവേട്ടയ്‌ക്കെതിരേ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. ഇന്ന് ഉച്ചയ്ക്ക് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്താനിരുന്ന വാര്‍ത്താ സമ്മേളനമാണ് പ്രതിഷേധത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചത്.

അതേസമയം, കോഴിക്കോട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ പ്രസ് ക്ലബ് നല്‍കാനാവില്ലന്ന് കോട്ടയം പ്രസ്‌ക്ലബ്ബും നിലപാടെടുത്തു.

അതേസമയം, ഹര്‍ത്താലിനിടെയുണ്ടായ മാധ്യമവേട്ടയില്‍ പ്രതിഷേധിച്ച് കെയുഡബ്ല്യൂജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള സംഘപരിവാര ആക്രമണം തുടരുകയാണ്

RELATED STORIES

Share it
Top