ബിജെപി 400 സീറ്റ് നേടിയാല്‍ വാരാണസിയിലും മഥുരയിലും ക്ഷേത്രം നിര്‍മിക്കും: ഹിമന്ത ബിശ്വ ശര്‍മ
![ബിജെപി 400 സീറ്റ് നേടിയാല്‍ വാരാണസിയിലും മഥുരയിലും ക്ഷേത്രം നിര്‍മിക്കും: ഹിമന്ത ബിശ്വ ശര്‍മ ബിജെപി 400 സീറ്റ് നേടിയാല്‍ വാരാണസിയിലും മഥുരയിലും ക്ഷേത്രം നിര്‍മിക്കും: ഹിമന്ത ബിശ്വ ശര്‍മ](https://www.thejasnews.com/h-upload/2021/07/19/157167-himantha-sharma.jpg)
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ വാരാണസിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മല്‍ഹോത്രയുടെ തിരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഹിമന്തയുടെ പരാമര്‍ശം. ബിജെപി 400 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിതതുപോലെ വാരാണസിയിലും മധുരയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ബിജെപി സര്‍ക്കാര്‍ പാലിച്ചു. യുപിഎ ഭരണകാലത്ത് പാക് അധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. മോദിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാവും. കഴിഞ്ഞ ഏഴ് ദിവസമായി പാക് അധീന കശ്മീരില്‍ പ്രക്ഷോഭം നടക്കുകയാണ്. മോദിക്ക് കീഴില്‍ 400 സീറ്റുകള്‍ ലഭിച്ചാല്‍ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമായി മാറുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT