Sub Lead

പുല്‍വാമ ആക്രമണം: രാജ്യം വിറങ്ങലിച്ചു നില്‍ക്കവേ പൊതുപരിപാടികള്‍ റദ്ദാക്കാതെ മോദിയും കൂട്ടരും

പുല്‍വാമ ആക്രമണം: രാജ്യം വിറങ്ങലിച്ചു നില്‍ക്കവേ പൊതുപരിപാടികള്‍ റദ്ദാക്കാതെ മോദിയും കൂട്ടരും
X

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കവെ പൊതുപരിപാടികള്‍ റദ്ദാക്കാതെ മോദിയടക്കമുള്ള ബിജെപി നേതാക്കള്‍. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സംഘടിപ്പിച്ച സര്‍ക്കാര്‍ ചടങ്ങില്‍ വെള്ളിയാഴ്ച പങ്കെടുത്ത മോദി പുല്‍വാമ ആക്രമണത്തെ കുറിച്ചു പരാമര്‍ശിച്ചില്ലെന്നു മാത്രമല്ല, ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ചു ദീര്‍ഘമായി സംസാരിക്കുകയും ചെയ്തു. ആക്രമണത്തില്‍ രാജ്യം ഞെട്ടിത്തരിച്ചു നില്‍ക്കവെയാണു ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് മനോജ് തിവാരി അലഹാബാദിലെ പരിപാടികളില്‍ പങ്കെടുക്കുകയും ആടിപ്പാടുകയും ചെയ്തത്. ഭോജ്പുരി ഗായകന്‍ രവി കിഷനോടൊപ്പമാണു തിവാരി പരിപാടിയില്‍ പങ്കെടുത്തത്. വരുന്ന തിരഞ്ഞെടുപ്പില്‍ മോദിക്കായി വോട്ടു ചോദിക്കാനും തിവാരി മറന്നില്ല. അടുത്ത തരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി തമിഴ്‌നാട്ടില്‍ സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചയിലായിരുന്നു കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ പിയൂഷ് ഗോയല്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തങ്ങളുടെ പരിപാടികള്‍ റദ്ദാക്കാനോ മാറ്റിവെക്കാനോ തയ്യാറായില്ല. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പാര്‍ട്ടികളും തങ്ങളുടെ പരിപാടികള്‍ റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it