പൗരത്വ ഭേദഗതി നിയമം: ബിജെപി പരിപാടി ബഹിഷ്‌കരിച്ച് പന്നിത്തടവും

ബിജെപി പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പന്നിത്തടം സെന്റര്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയിലായി. മല്‍സ്യ-പച്ചക്കറി മാര്‍ക്കറ്റ് ഉള്‍പ്പടെ കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.

പൗരത്വ ഭേദഗതി നിയമം:  ബിജെപി പരിപാടി ബഹിഷ്‌കരിച്ച് പന്നിത്തടവും

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി നടത്തിയ വിശദീകരണ യോഗം ബഹിഷ്‌കരിച്ച് തൃശൂര്‍ ജില്ലയിലെ പന്നിത്തടം ടൗണിലെ കച്ചവടക്കാരും. ഇന്ന് വൈകീട്ട് നടത്തിയ ബിജെപി വിശദീകരണ യോഗമാണ് പന്നിത്തടത്തെ കച്ചവടക്കാരും ഓട്ടോ തൊഴിലാളികള്‍ ഉള്‍പ്പടെ നാട്ടുകാരും ബഹിഷ്‌കരിച്ചത്.

വൈകീട്ട് ആറിന് പരിപാടി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഉച്ചതിരിഞ്ഞ് നാലോടെ തന്നെ കച്ചവടക്കാര്‍ കടകള്‍ അടച്ചു വീട്ടില്‍ പോകാന്‍ തുടങ്ങി. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പന്നിത്തടം സെന്റര്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയിലായി. മല്‍സ്യ-പച്ചക്കറി മാര്‍ക്കറ്റ് ഉള്‍പ്പടെ കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.

ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ് വിശദീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാല്‍, ചന്ദ്രന്‍ പാഴിയോട്ടുമുറി സംസാരിച്ചു.

RELATED STORIES

Share it
Top