Latest News

മാലിന്യക്കൂമ്പാരം തകര്‍ന്നുവീണ് അഞ്ച് മരണം; കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍

മാലിന്യക്കൂമ്പാരം തകര്‍ന്നുവീണ് അഞ്ച് മരണം; കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍
X

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് പുറത്തുള്ള ബെകാസി നഗരത്തിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ബന്റാര്‍ഗെബാംഗ് ഇന്റഗ്രേറ്റഡ് വേസ്റ്റ് ട്രീറ്റ്മെന്റ് ഫെസിലിറ്റിയിലെ മാലിന്യക്കൂമ്പാരം മഴ പെയ്തതോടെ താഴേക്ക് പതിക്കുകയായിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര വാഹനങ്ങളും തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നുവെന്ന് സ്ഥിരീകരിക്കാന്‍ ഇപ്പോഴും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയുടെ വക്താവ് അബ്ദുള്‍ മുഹാരി, നടന്നുകൊണ്ടിരിക്കുന്ന തിരച്ചിലില്‍ കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it