Latest News

ടൂറിസം മേഖലയില്‍ കേരളത്തില്‍ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം മേഖലയില്‍ കേരളത്തില്‍ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ കേരളത്തില്‍ ഇൗയടുത്ത കാലത്തുണ്ടായത് വലിയ മുന്നേറ്റമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന് ഈ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കവെയാണ് പരാമര്‍ശം.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയം കൊവിഡ് രൂക്ഷമായിരുന്നു. ഒരു വീട്ടില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോലും പോകാന്‍ പറ്റാത്ത കാലമായിരുന്നു അത്. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്ന് നമുക്കറിയാം. ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു. അവിടെ നിന്നുമാണ് മാറ്റങ്ങള്‍ ഉണ്ടായത്.

കൊവിഡിന്റെ രൂക്ഷത കുറയുന്ന തൊട്ടടുത്ത ദിവസം മുതല്‍ എന്തൊക്കെ പദ്ധതികള്‍ ആവിഷ്‌കരിക്കണം, എങ്ങനെ ഇടപെടണം എന്നുള്ളതിന് ഓണ്‍ലൈനില്‍ ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു. അവരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന അഭിപ്രായങ്ങള്‍ നടപ്പിലാക്കാനുള്ള വലിയ ശ്രമം സര്‍ക്കാര്‍ നടത്തി. ആ ശ്രമമാണ് ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിലേക്കു നയിച്ചതും ഈ രംഗത്ത് മാറ്റമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയില്‍ കേരളം മല്‍സരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായിട്ടല്ല, ലോക രാജ്യങ്ങളുമായിട്ടാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it