Latest News

തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ ഇലക്ഷന്റെ ഭാഗം; മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ ഇലക്ഷന്റെ ഭാഗം; മന്ത്രി കെ ബി ഗണേഷ്‌കുമാര്‍
X

തിരുവനന്തപുരം: തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ ഇലക്ഷന്റെ ഭാഗമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ഇത്തരം കഥകള്‍ക്ക് പ്രാധാന്യമില്ല. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയെന്നും ഗണേഷ്‌കുമാര്‍ മറുപടി നല്‍കി.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പിതൃതുല്യന്‍. അച്ഛന്‍ മരിക്കുന്നതിനു മുന്‍പ് പറഞ്ഞത് സുകുമാരന്‍ നായര്‍ക്കൊപ്പം നിഴലായി നിന്നിരുന്നു. അദ്ദേഹം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ആ നിമിഷം രാജിവയ്ക്കും. പത്തനാപുരം എന്‍എസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറല്‍ സെക്രട്ടറി തന്നെയാണ്, താന്‍ കസേരയില്‍ ഇരിക്കുന്നു എന്ന് മാത്രം.

മാധവിക്കുട്ടിയും ജവഹര്‍ലാല്‍ നെഹ്‌റുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചു കൂടെ. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങള്‍ ഉണ്ട്.

എനിക്ക് എപ്പോഴും വീട്ടില്‍ നിന്ന് തന്നെയാണ് ശത്രുക്കള്‍. ഗണേഷ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാഥ നടത്താനുള്ളതല്ല എന്‍എസ്എസ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it