Sub Lead

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം വൈകുന്നു; കന്യാസ്ത്രീകള്‍ വീണ്ടും സമര രംഗത്തേയക്ക്; ഇന്ന് ഹൈക്കോടതി ജംഗ്ഷനില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍

ഇന്ന് വൈകുന്നേരം 3.30ന് എറണാകുളം ഹൈക്കോടതി ജങ്ഷനിലുള്ള വഞ്ചി സ്‌ക്വയറില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സാഹിത്യകാരി ഡോ. എം ലീലാവതി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം അവസാനിച്ചുവെന്ന് കോടതിയില്‍ പോലിസ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ രണ്ടു മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലിസ് അകാരണമായി കാലതാമസം വരുത്തുകയാണെന്നും സമര സമിതി നേതാക്കള്‍ ആരോപിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം വൈകുന്നു; കന്യാസ്ത്രീകള്‍ വീണ്ടും സമര രംഗത്തേയക്ക്; ഇന്ന് ഹൈക്കോടതി ജംഗ്ഷനില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍
X

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് സേവ് ഔര്‍ സിസ്റ്റേഴ്സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനിറങ്ങുന്നു. ഇന്ന് വൈകുന്നേരം 3.30ന് എറണാകുളം ഹൈക്കോടതി ജങ്ഷനിലുള്ള വഞ്ചി സ്‌ക്വയറില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സാഹിത്യകാരി ഡോ . എം ലീലാവതി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും കേസിലെ സാക്ഷികളായ കന്യാസ്ത്രീകളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ബിഷപ് ഫ്രാങ്കോ മുളക്കയ്‌ലിനെതിരായ അന്വേഷണം അവസാനിച്ചുവെന്ന് കോടതിയില്‍ പോലിസ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതെന്നും എന്നാല്‍ രണ്ടു മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലിസ് അകാരണമായി കാലതാമസം വരുത്തുകയാണെന്നും സമര സമിതി നേതാക്കള്‍ ആരോപിച്ചു.

കേസിന്റെ വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിന്റെ ലക്ഷ്യം പ്രതിയെ രക്ഷിക്കുക എന്നതാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. കേസിലെ നിര്‍ണായക സാക്ഷികളെല്ലാം സഭയുമായി ബന്ധപ്പെട്ട കന്യാസ്ത്രീകളും പുരോഹിതരുമാണ്. അവര്‍ക്കു മേല്‍ സഭയുടെ പല ഭാഗങ്ങളില്‍ നിന്നും കടുത്ത ഭീഷണികളും സമ്മര്‍ദങ്ങളും പ്രയോഗിക്കപ്പെടുന്നു. ഈ കാലയളവിനിടയില്‍ പ്രധാനപ്പെട്ട ഒരു സാക്ഷിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. മറ്റൊരു സാക്ഷിയായ ലിസി വടക്കേലിനെ ആന്ധ്രയില്‍ കൊണ്ട് പോയി ഏകാന്ത തടവില്‍ പാര്‍പ്പിച്ചു. സ്വന്തം അമ്മ ഗുരുതരമായ രോഗാവസ്ഥയില്‍ കിടക്കുമ്പോഴും സിസ്റ്ററിനെ നാട്ടിലേക്ക് വിടാന്‍ അധികാരികള്‍ തയ്യാറായില്ല. മറ്റൊരു സാക്ഷിയായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ സഭയില്‍ നിന്നും മഠത്തില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണെന്നും എസ് ഒ എസ് കണ്‍വീനര്‍ ഫെലിക്സ് പുല്ലൂടന്‍ ആരോപിച്ചു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ജലന്തര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. 2017 ജൂണ്‍ 27നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലിസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി. ഇതോടെ പ്രതിക്ക് സര്‍ക്കാരിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തൊട്ടുപിറകെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ പ്രത്യക്ഷ സമരം തുടങ്ങി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസ് തയാറായിട്ടില്ല കഴിഞ്ഞ മാര്‍ച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും പോലിസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടായില്ല ഇതേ തുടര്‍ന്നാണ് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ വീണ്ടും സമരം ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it