Latest News

അണലി വെബ്‌സീരീസ് തടയണം; ഹരജിയുമായി ജോളി ജോസഫ്

അണലി വെബ്‌സീരീസ് തടയണം; ഹരജിയുമായി ജോളി ജോസഫ്
X

കൊച്ചി: 'അണലി' എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടു കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫ് നല്‍കിയ ഹരജിയില്‍ നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി നോട്ടിസ്. എന്നാല്‍ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി ജി അരുണ്‍ അനുവദിച്ചില്ല. ഹരജി ജനുവരി 15നു വീണ്ടും പരിഗണിക്കും. കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ളതാണു വെബ് സീരീസിന്റെ കഥയെന്നും സംപ്രേഷണം വിലക്കണമെന്നുമാണു ജോളിയുടെ ആവശ്യം. വെബ് സീരീസിന്റെ ടീസറില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരില്‍ സ്റ്റേ ചെയ്യാനാകില്ലെന്നു കോടതി പറഞ്ഞു. ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷിയാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it