Latest News

എല്‍ഡിഎഫ് യുഡിഎഫിന് വോട്ട് മറിച്ചെന്ന്; സ്ഥാനാര്‍ഥിയും കുടുംബവും ബിജെപിയില്‍

എല്‍ഡിഎഫ് യുഡിഎഫിന് വോട്ട് മറിച്ചെന്ന്; സ്ഥാനാര്‍ഥിയും കുടുംബവും ബിജെപിയില്‍
X

പുല്‍പ്പള്ളി: എല്‍ഡിഎഫ് നേതൃത്വം കോണ്‍ഗ്രസിന് വോട്ടുമറിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആനപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപി, വാര്‍ഡില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ വാര്‍ഡില്‍ 432 വോട്ടുനേടിയ കോണ്‍ഗ്രസിലെ വിനോദ് കാഞ്ഞൂക്കാരനാണ് വിജയിച്ചത്. തന്നെ നിര്‍ബന്ധിച്ച് മത്സരിക്കാനിറക്കിയശേഷം കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഗോപി പറഞ്ഞു.

ബിജെപിയുടെ സിറ്റിങ് വാര്‍ഡായിരുന്ന ആനപ്പാറയില്‍ ഇത്തവണ 393 വോട്ടുമായി ബിജെപി സ്ഥാനാര്‍ഥി സിജേഷ് കുട്ടന്‍ രണ്ടാംസ്ഥാനത്താണ്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുവേണ്ടി എല്‍ഡിഎഫിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂട്ടത്തോടെ മറിച്ചുനല്‍കിയെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it