ബെഹ്‌റ സിബിഐ ഡയറക്ടറാവുമോ?; കേന്ദ്രത്തിന്റെ പരിഗണനാ ലിസ്റ്റില്‍ പേര്
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ 17 ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെഹ്‌റയുടെപേരുള്ളത്. ആദ്യം തയ്യാറാക്കിയ 34 അംഗ പട്ടിക പുതുക്കിയപ്പോഴും ബെഹ്‌റയുടെ പേര് ഇടംനേടിയിട്ടുണ്ട്.
തിരുവനന്തപുരം: കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സിബിഐ ഡയറക്്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ 17 ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെഹ്‌റയുടെപേരുള്ളത്. ആദ്യം തയ്യാറാക്കിയ 34 അംഗ പട്ടിക പുതുക്കിയപ്പോഴും ബെഹ്‌റയുടെ പേര് ഇടംനേടിയിട്ടുണ്ട്.
എന്‍ഡിഎ സര്‍ക്കാരിന് ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണ് ബെഹ്‌റയെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ പട്ടികയും. ഇശ്‌റത്ത് ജഹാന്‍ കൊലക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയത് അന്ന് എന്‍ഐഎ സംഘത്തിലെ പ്രധാനിയായ ബെഹ്‌റയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈയിടെ കെപിസിസി പ്രസിഡന്റും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിന്റെ രേഖകള്‍ കണ്ടതായും പ്രസംഗിച്ചിരുന്നു.
ഒഡീഷ സ്വദേശിയായ ബെഹ്‌റ നേരത്തേയും സിബിഐയില്‍ ഉണ്ടായിരുന്നു. 30 വര്‍ഷ;ഷത്തെ സര്‍വീസില്‍ 12 വര്‍ഷം സിബിഐയിലായിരുന്ന ഇദ്ദേഹം സിബിഐയുടെ ഭീകരവിരുദ്ധ ഗ്രൂപ്പിലെ സ്ഥാപകാംഗമായിരുന്നു. 1985 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ലോക്‌നാഥ് ബെഹ്‌റ ആലപ്പുഴ എഎസ്പി, തിരുവനന്തപുരം സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മിഷണര്‍, കൊച്ചി പോലിസ് കമ്മിഷണര്‍, പോലിസ് ആസ്ഥാനത്ത് ഐജി, എഡിജിപി നവീകരണം എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച എന്‍ഐഎ സംഘത്തിലുണ്ടായിരുന്നു.
മുംബൈ ആക്രമണ കേസില്‍ പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന് യുഎസിലേക്ക് പോയ എന്‍ഐഎ ടീമിനെ നയിച്ചത് ബെഹ്‌റയായിരുന്നു. എന്‍ഐഎയില്‍ ഇന്റലിജന്‍സ്, ഓപറേഷന്‍സ് എന്നിവ കൈകാര്യം ചെയ്തിരുന്നു. പുരളിയയിലെ ആയുധ വര്‍ഷം, ഐസി 814 വിമാനം തട്ടിക്കൊണ്ടുപോയ കേസ്, ബാബരി മസ്ജിദ് തകര്‍ത്ത കേസ്, മുംബൈ സ്‌ഫോടന പരമ്പര, മധുമിത ശുക്ല കേസ്, സത്യേന്ദ്ര ദുബെ കൊലക്കേസ്, സഞ്ജയ് ഗോഷ് തട്ടിക്കൊണ്ടുപോവല്‍ കേസ്, ഗുജറാത്തിലെ ഹരണ്‍ പാണ്ഡ്യ കൊലക്കേസ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കേസുകള്‍ അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
ഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMT