Sub Lead

ബാബരി മസ്ജിദ്: കോടതി വിധി എന്തായാലും സമാധാനം നിലനിര്‍ത്തണം-എസ് ഡി പി ഐ

വിധി വന്നശേഷം രാജ്യത്തിന്റെ സാമൂഹിക-സാമുദായിക ഐക്യം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് എല്ലാവരും പ്രതിബദ്ധത പുലര്‍ത്തണം. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത്. സോഷ്യല്‍ മീഡിയയില്‍ ജാഗ്രത പാലിക്കണം.

ബാബരി മസ്ജിദ്: കോടതി വിധി എന്തായാലും സമാധാനം നിലനിര്‍ത്തണം-എസ് ഡി പി ഐ
X

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്രയാണെന്നും ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്കത്തില്‍ സുപ്രിംകോടതിയിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസിന്റെ വിധി എന്തു തന്നെയായാലും തുറന്നമനസ്സോടെ എല്ലാവരും അംഗീകരിക്കുകയും സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. പരമോന്നത നീതിപീഠത്തില്‍ വിശ്വാസമുണ്ട്. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും വിധിയെന്നു പ്രതീക്ഷിക്കുന്നു. നീതിക്കായി പ്രതിജ്ഞാബദ്ധരായിരിക്കെ, നിയമവാഴ്ചയും ജുഡീഷ്യറിയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കേണ്ടത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ്. വിധി പ്രഖ്യാപിക്കുമ്പോള്‍ ആഘോഷങ്ങളോ വിലാപമോ ഉണ്ടാവരുത്. വിജയിക്കുന്നവര്‍ അമിതമായി ആവേശ ഭരിതരാവരുത്. തോല്‍ക്കുന്നവരും സ്വയം നിയന്ത്രിക്കണം. വിധിയെ വിജയമോ തോല്‍വിയോ ആയി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധി വന്നശേഷം രാജ്യത്തിന്റെ സാമൂഹിക-സാമുദായിക ഐക്യം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് എല്ലാവരും പ്രതിബദ്ധത പുലര്‍ത്തണം. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത്. സോഷ്യല്‍ മീഡിയയില്‍ ജാഗ്രത പാലിക്കണം. ഇന്ന് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സാമുദായിക അസ്വസ്ഥതകളിലേക്ക് കടന്നാല്‍ സമ്പദ് വ്യവസ്ഥ വളരെ മോശമായി തകര്‍ന്നടിയും. സമാധാനപരമായി ബാബരി മസ്ജിദ്-രാമ ജന്മഭൂമി വിധി നടപ്പാക്കാന്‍ എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 1992ല്‍ ബാബരി മസ്ജിദിനെ തകര്‍ത്തത് കടുത്ത നഷ്ടമാണ്. മതേതരവും ജനാധിപത്യപരവുമായ ഒരു റിപ്പബ്ലിക് എന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെയാണ് അത് തകര്‍ത്തത്. കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകരെയും വ്യവഹാരികളെയും ഭീഷണിപ്പെടുത്തുന്നതിന് സാമുദായിക ശക്തികള്‍ അടുത്തിടെ ശ്രമിച്ചിരുന്നു. വരാനിരിക്കുന്ന സുപ്രിംകോടതി വിധിയോടെ സമാധാനപരവും ശാശ്വതവുമായ ഒത്തുതീര്‍പ്പുണ്ടാവുമെന്നത് രാജ്യത്തിന്റെ പ്രതീക്ഷയാണ്. ഇത് രാജ്യത്ത് സഹവര്‍ത്തിത്വത്തിന്റെയും സമന്വയത്തിന്റെയും ഒരു പുതിയ യുഗം തുറക്കുമെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it