Sub Lead

67 ഏക്കര്‍ ഭൂമിയില്‍ തന്നെ ബാബരി മസ്ജിദിന് സ്ഥലം നല്‍കണമെന്ന് ഇക്ബാല്‍ അന്‍സാരി

തങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് നല്‍കണം. കൂടാതെ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മാത്രമേ അത് നല്‍കാവൂ.എങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കുകയുളളൂ. അല്ലാത്തപക്ഷം തങ്ങള്‍ ഈ വാഗ്ദാനം നിരസിക്കുമെന്നും അന്‍സാരി വ്യക്തമാക്കി.

67 ഏക്കര്‍ ഭൂമിയില്‍ തന്നെ ബാബരി മസ്ജിദിന് സ്ഥലം നല്‍കണമെന്ന് ഇക്ബാല്‍ അന്‍സാരി
X

അയോധ്യ: ബാബരി മസ്ജിദ് ഭൂമി കേസില്‍ സുപ്രിംകോടതി വിധി പ്രകാരം പള്ളി പണിയുന്നതിനായി അനുവദിക്കുന്ന അഞ്ച് ഏക്കര്‍ സ്ഥലം അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയില്‍ ആയിരിക്കണമെന്ന് കേസിലെ പ്രധാന വ്യവഹാരിയായ ഇക്ബാല്‍ അന്‍സാരി. പ്രാദേശിക മുസ്‌ലിം നേതാക്കളും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 'തര്‍ക്ക സ്ഥലം' ഉള്‍പ്പെടെയുള്ള ഭൂമി 1991ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. തങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് നല്‍കണം. കൂടാതെ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മാത്രമേ അത് നല്‍കാവൂ.എങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കുകയുളളൂ. അല്ലാത്തപക്ഷം തങ്ങള്‍ ഈ വാഗ്ദാനം നിരസിക്കുമെന്നും അന്‍സാരി വ്യക്തമാക്കി. വിധിക്കു പിന്നാലെ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കില്ലെന്ന് അന്‍സാരി വ്യക്തമാക്കിയിരുന്നു.

സ്വന്തമായി ഭൂമി വാങ്ങാനും പളളി പണിയാനും കഴിവുളളവരാണ് മുസ്‌ലിംകളെന്നും അതിന് സര്‍ക്കാരിനെ ആശ്രയിക്കേണ്ട ആവശ്യം ഇല്ലെന്നും അയോധ്യയിലെ മത പണ്ഡിതനായ മൗലാന ജലാല്‍ അഷ്‌റഫ് വ്യക്തമാക്കിയിരുന്നു. മുസ്‌ലിംകളുടെ വികാരത്തെ ഏതെങ്കിലും തരത്തില്‍ തൃപ്തിപ്പെടുത്തണം എന്നാണെങ്കില്‍ ആ അഞ്ചേക്കര്‍ ഭൂമി 67 ഏക്കറിനുളളില്‍ തന്നെ തരണം. സൂഫിവര്യന്‍ ഖാസി ഖുദ്‌വാ അടക്കമുളളവരുടെ ശവകുടീരങ്ങളും ദര്‍ഗകളും ഉളളത് ഈ ഭൂമിയിലാണെന്നും മൗലാന വ്യക്തമാക്കി. അഖിലേന്ത്യാ മില്ലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഖാലിഖ് അഹ്മദ് ഖാനും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ഈ ലോലിപോപ്പ് തങ്ങള്‍ സ്വീകരിക്കില്ലെന്നാണ് കേസിലെ മറ്റൊരു കക്ഷി കൂടിയായ ഹാജി മെഹ്ബുബ് പ്രതികരിച്ചത്. എവിടെയാണ് ഭൂമി തരാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ബാബറി മസ്ജിദിന് പകരമായി മുസ്‌ലിം സമുദായത്തിന് ഒരു ഭൂമിയും വേണ്ടെന്നാണ് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗം കൂടിയായ ഹാജി അസാദ് അഹമദിന്റെ പ്രതികരണം.

ബാബറി മസ്ജിദിന് വേണ്ടിയാണ് നിയമ പോരാട്ടം നടത്തിയതെന്നും ഭൂമിക്ക് വേണ്ടിയല്ലെന്നും ആ ഭൂമി കൂടി രാമക്ഷേത്രത്തിന് നല്‍കാം എന്നുമാണ് ജമായത്ത് ഉലമ ഹിന്ദ് പ്രസിഡണ്ട് മൗലാന ബദാ ഖാന്റെ പ്രതികരണം. അതേസമയം, നിര്‍ദ്ദിഷ്ട പള്ളിക്കായി അയോധ്യയിലും പരിസരത്തുമുള്ള ബദല്‍ സ്ഥലങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരിശോധിച്ച വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it