Sub Lead

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകന്‍ അറസ്റ്റില്‍

നേരത്തേ യുവതിയോട് മോശമായി പെരുമാറിയെന്ന കേസില്‍ സുകേഷിനെതിരേ പോലിസ് കേസെടുത്തിരുന്നു

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകന്‍ അറസ്റ്റില്‍
X

പത്തനംതിട്ട: കോന്നിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അധ്യാപകന്‍ കുട്ടികളോട് അശ്ലീലഭാഷയില്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തേ യുവതിയോട് മോശമായി പെരുമാറിയെന്ന കേസില്‍ സുകേഷിനെതിരേ പോലിസ് കേസെടുത്തിരുന്നു.


Next Story

RELATED STORIES

Share it