Sub Lead

ഏത് സ്ഥാനാര്‍ഥിക്ക് കുത്തിയാലും വോട്ട് ബിജെപിക്ക്; മഹാരാഷ്ട്രയില്‍ ഇവിഎം മെഷീനില്‍ കൃത്രിമം കണ്ടെത്തി

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ഒക്ടോബര്‍ 20നായിരുന്നു മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.

ഏത് സ്ഥാനാര്‍ഥിക്ക് കുത്തിയാലും വോട്ട് ബിജെപിക്ക്; മഹാരാഷ്ട്രയില്‍ ഇവിഎം മെഷീനില്‍ കൃത്രിമം കണ്ടെത്തി
X

മുംബൈ: കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പ് നട്‌ന മഹാരാഷ്ട്രയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വ്യാപക തട്ടിപ്പെന്ന് റിപോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ പോളിങ് സ്‌റ്റേഷനായ സത്താരയിലാണ് വ്യാപക ക്രമക്കേട് അരങ്ങേറിയത്. ഈ പോളിങ് സ്‌റ്റേഷനിലുള്ള ഇവിഎം മെഷീനിലെ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് ബിജെപിക്കാണെന്നും മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ഒക്ടോബര്‍ 20നായിരുന്നു മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.

വോട്ടെടുപ്പ് നടക്കുന്ന ദിവസം രാവിലെ 11 മണിയോടുകൂടിയാണ് സംഭവം പുറത്തറിഞ്ഞത്. അപ്പോഴേക്കും മണ്ഡലത്തിലെ 200ല്‍ അധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചെയ്തത് മാറി പോയെന്ന് കാണിച്ച് കോറെഗാവ് മണ്ഡലത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വോട്ടര്‍മാര്‍ പോളിങ് ബൂത്ത് ഓഫിസറോട് പരാതി പറഞ്ഞെങ്കിലും ആദ്യം ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പോലിസ് ഇടപ്പെടുകയും ഉദ്യോഗസ്ഥര്‍ ഇവിഎം പരിശോധിക്കാന്‍ തയ്യാറാകുകയുമായിരുന്നു. പരിശോധനയില്‍ വോട്ടര്‍മാരുടെ ആരോപണം ശരിയാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് പോളിങ് ബൂത്തിലെ മുഴുവന്‍ ഇവിഎം മെഷീനുകളും മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിച്ചു. സത്താരയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് ഇവിഎം മെഷീനിലെ അട്ടിമറി നടന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.





Next Story

RELATED STORIES

Share it