Sub Lead

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടിയെ നിര്‍മാതാവ് കുത്തിവീഴ്ത്തി

നിരവധി സിനിമകളിലും ടിവി ഷോകളിലും മുഖം കാണിച്ചിട്ടുള്ള നടി മാല്‍വി മല്‍ഹോത്രയ്ക്കാണ് മൂന്നു തവണ കുത്തേറ്റത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടിയെ നിര്‍മാതാവ് കുത്തിവീഴ്ത്തി
X

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സിനിമാ താരത്തെ സുഹൃത്തും നിര്‍മാതാവുമായ യുവാവ് കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. നിരവധി സിനിമകളിലും ടിവി ഷോകളിലും മുഖം കാണിച്ചിട്ടുള്ള നടി മാല്‍വി മല്‍ഹോത്രയ്ക്കാണ് മൂന്നു തവണ കുത്തേറ്റത്. ഗുരുതര പരിക്കേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലിസ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് മുംബൈയിലാണ് സംഭവം. യോഗേഷ്‌കുമാര്‍ മഹിപാല്‍ സിങ് എന്ന യുവാവാണ് നടിയെ ആക്രമിച്ചത്. ആഡംബര കാറിലെത്തിയായിരുന്നു ആക്രമണം. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മാല്‍വി മല്‍ഹോത്ര ദുബയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. കോഫിഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഇരുവരും കഴിഞ്ഞ ഒരു വര്‍ഷമായി സുഹൃത്തുക്കളായിരുന്നു. യോഗേഷ്‌കുമാര്‍ മഹിപാല്‍ സിങ്ങ് നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന നടി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലിസ് പറയുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ നടി സൗഹൃദവും അവസാനിപ്പിച്ചിരുന്നു. ഓഡി കാറില്‍ വന്നിറിങ്ങിയ യുവാവ് സൗഹൃദം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് നടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കുത്തിവീഴ്ത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it