Sub Lead

നടി ആക്രമിക്കപ്പെട്ട കേസ്; നടന്‍ സിദ്ദീഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.സിദ്ധീഖ് ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശം സംബന്ധിച്ചും ക്രൈംബ്രാഞ്ച് സിദീഖില്‍ നിന്നും വിവരം ചോദിച്ചറിഞ്ഞുവെന്നാണ് വിവരം

നടി ആക്രമിക്കപ്പെട്ട കേസ്; നടന്‍ സിദ്ദീഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തും നടനുമായ സിദ്ദീഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.സിദ്ധീഖ് ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശം സംബന്ധിച്ചും ക്രൈംബ്രാഞ്ച് സിദീഖില്‍ നിന്നും വിവരം ചോദിച്ചറിഞ്ഞുവെന്നാണ് വിവരം.ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സിദ്ദീഖ്.ദിലീപിന്റെ മറ്റൊരു സുഹൃത്തായ ഒരു ഡോക്ടറെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.ഈ മാസം 15 ന് മുമ്പായി കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന്് അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്.

Next Story

RELATED STORIES

Share it