സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം: കൊല്ലം തുളസി കീഴടങ്ങി

സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം: കൊല്ലം തുളസി കീഴടങ്ങി

കൊല്ലം: ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി കീഴടങ്ങി. കൊല്ലം ചവറ പോലിസ് സ്റ്റേഷനിലെത്തിയാണ് തുളസി കീഴടങ്ങിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം ചവറ കോടതിയില്‍ ഹാജരാക്കും. ജില്ലാ കോടതിയും ഹൈക്കോടതിയും തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയെ തുടര്‍ന്നു, ബിജെപി സംസ്ഥാന പ്രസിഡന്റ് എസ് ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയില്‍ പ്രസംഗിക്കുന്നതിനിടെയാണു തുളസി മോശം പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ പോവുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒരുഭാഗം പിണറായി വിജയന്റെ മുറിയിലേയ്ക്കും എറിയണമെന്നുമായിരുന്നു വിവാദ പ്രസംഗം. സംഭവം വിവാദമായതോടെ തുളസി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു

RELATED STORIES

Share it
Top