Sub Lead

ആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു

ആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു
X

താമരശ്ശേരി: സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി സംസ്ഥാന വൈസ് പ്രസിഡന്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിത (30) ആണ് മരിച്ചത്. താമരശ്ശേരി കൊയിലാണ്ടി പാതയില്‍ ചുങ്കം ഫോറസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം. കുട്ടിയെ സ്‌കൂള്‍ ബസ്സില്‍ കയറ്റി നില്‍ക്കുമ്പോള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ ടിപ്പറാണ് ഇടിച്ചത്. യുവതി സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. മക്കള്‍: സമാന്‍, ദിയ, ദില്‍ഷാന്‍, ആരിഫ്.

Next Story

RELATED STORIES

Share it