Sub Lead

വാഹനാപകടം: കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു

വാഹനാപകടം: കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു
X

ജിദ്ദ: സൗദിയിലെ ത്വായിഫില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി സ്വദേശി മരിച്ചു. ചോലമുക്ക് സ്വദേശി കരിപ്പാലക്കണ്ടി വീരാന്‍ കുട്ടി മകന്‍ നിയാസാണ് മരണപ്പെട്ടത്.

മക്കയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: വീരാന്‍കുട്ടി. മാതാവ്: നഫീസ. സഹോദരങ്ങള്‍ നിഷാദ്, നിസാം, നിസാര്‍.

മൃതദ്ദേഹം തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് തായിഫ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് സാലിഹ് നേതൃത്വം നല്‍കുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യത്ത് മക്കയില്‍ ഖബറടക്കും.

Next Story

RELATED STORIES

Share it