'രാഷ്ട്രീയ പ്രമാണിമാര്‍ മൗനത്തില്‍'; ആര്‍എസ്എസ് ആക്രമിച്ച പണ്ഡിതനെ സഹായിക്കണമെന്ന് മഅ്ദനി

ചികില്‍സയില്‍ കഴിയുന്ന കരീം മുസ്‌ല്യാര്‍ മരണപ്പെട്ടന്ന വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്ത വ്യാജമാണെന്നും കരീം മുസ്‌ല്യാര്‍ സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട്: ശബരിമല ഹര്‍ത്താലിന്റെ മറവില്‍ ആര്‍എസ്എസ്സുകാര്‍ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച ബായാര്‍ കരീം മൗലവിയുടെ ചികില്‍സക്ക് സഹായ അഭ്യര്‍ത്ഥനയുമായി അബ്ദുല്‍ നാസര്‍ മഅ്ദനി. നിരപരാധിയായ ഒരു മുസ്‌ലിം പണ്ഡിതന്‍ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായിട്ടും പ്രമാണി രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നായകരും അര്‍ത്ഥ ഗര്‍ഭമായ മൗനത്തിലാണെന്നും മഅ്ദനി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തില്‍ കുറ്റപ്പെടുത്തി. 'നിസ്സഹായനായ ഒരു മനുഷ്യനെ യാതൊരു കാരണവുമില്ലാതെ നടുറോഡില്‍ വച്ച് ആക്രമിച്ചത് ദൈവ വിശ്വാസത്തിന്റേയും ഭക്തിയുടേയും രാജ്യ സ്‌നേഹത്തിന്റേയും ഒക്കെ പേരിലാണെന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. മദ്‌റസയില്‍ കുഞ്ഞുങ്ങള്‍ക്ക് മതവിജ്ഞാനം പകര്‍ന്നു നല്‍കി തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന പണ്ഡിതന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുകയാണ്. വണ്ടിയിടിച്ച് ഒരു നായ ചത്താല്‍ പോലും അതിന്റെ പേരില്‍ കണ്ണീരുമായി ഇറങ്ങുന്ന നാട്ടിലെ സാംസ്‌കാരിക നായകന്‍മാരും രാഷ്ട്രീയ പ്രമാണിമാരുമൊന്നും പ്രിയപ്പെട്ട പണ്ഡിതന്റെ പേരില്‍ എവിടേയും ഒന്ന് പ്രതികരിച്ച് കാണാത്ത അവസ്ഥയാണ് നാം കാണുന്നത്'. മഅദനി ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. പലപ്പോഴുമെന്ന പോലെ ഇക്കാര്യത്തിലും വളരെ അര്‍ത്ഥ ഗര്‍ഭമായ മൗനം മിക്കവാറും എല്ലാവരും പാലിക്കുകയാണെന്നും മഅ്ദനി കുറ്റപ്പെടുത്തി. ബായാര്‍ മൗലവിയുടെ ചികില്‍സക്ക് ലക്ഷക്കണക്കിന് രൂപയാണ് ചിലവ് വരുന്നതെന്നും സഹായിക്കണമെന്നും മഅ്ദനി അഭ്യര്‍ത്ഥിച്ചു. പല ഘട്ടങ്ങളിലും വലിയ സഹായവുമായി രംഗത്തെത്തുന്ന പ്രമുഖര്‍ ഇക്കാര്യത്തില്‍ യാതൊരു സഹായവും ചെയ്തതായി കണ്ടില്ല. ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വാട്‌സ് ആപ്പ് കൂട്ടായ്മക്ക് സഹായം എത്തിച്ചു കൊടുക്കണമെന്നും മഅ്ദനി അഭ്യര്‍ഥിച്ചു.

ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് കാസര്‍ഗോഡ് കുദ്‌രട്ക്ക സ്വദേശി കരീം മുസ്്‌ല്യാര്‍(40) ആര്‍എസ്എസ് സംഘത്തിന്റെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. അത്യാസന്ന നിലയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ചികില്‍സയിലാണിപ്പോള്‍. ഉമ്മയും ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് സമസ്ത ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകന്‍ കൂടിയായ കരീം മുസ്‌ല്യാര്‍. ബായാര്‍ ജാറം പള്ളിയില്‍ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. ആര്‍എസ്എസ് സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തലക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കരീം മുസ്‌ല്യാര്‍ മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ബോധരഹിതനായ കരീം മുസ്‌ല്യാര്‍ സര്‍ജറിക്ക് വിധേയനായി ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം, ചികില്‍സയില്‍ കഴിയുന്ന കരീം മുസ്‌ല്യാര്‍ മരണപ്പെട്ടന്ന തരത്തില്‍ വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും കരീം മുസ്‌ല്യാര്‍ സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തേജസ് ന്യൂസിനോട് പറഞ്ഞു. അപകട നില തരണം ചെയ്ത അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചതായും ബന്ധുക്കള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കരീം മുസ്‌ല്യാര്‍ക്ക് തുടര്‍ ചികില്‍സക്ക് സഹായം ആവശ്യമാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. ബയാര്‍ ഫ്രന്റ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സഹായ സമിതി പ്രവര്‍ത്തിക്കുന്നത്. ലത്തീഫ് ഫൈസല്‍ ബായാര്‍, നിസാം ഗോള്‍ഡന്‍, സുബൈര്‍, സക്കരിയ ബായാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായ സമിതി പ്രവര്‍ത്തിക്കുന്നത്.

A/c name: Bunniyam,

IFSC code :vijb0002002,

Account no:200201011003363,

Branch name -vijaya bank bayar muligadde kerala,

Phone: ഫോണ്‍: 9895372608.RELATED STORIES

Share it
Top