Sub Lead

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ ഇടതുപക്ഷത്തിന്; സി ആര്‍ നീലകണ്ഠനെ പുറത്താക്കി

പാര്‍ട്ടിയുടെ അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ ഇടതുപക്ഷത്തിന്; സി ആര്‍ നീലകണ്ഠനെ പുറത്താക്കി
X

ന്യൂഡല്‍ഹി: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ ഇടതുപക്ഷത്തിന്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും പിന്തുണ നിരുപാധികമാണെന്നും നേതാക്കള്‍ അറിയിച്ചു.

അതേ സമയം, എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനായിരുന്നു നേരത്തേ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നതെന്നും അതു പ്രകാരമാണ് സംസ്ഥാന ഘടകം മുന്നോട്ട് പോയതെന്നും സി ആര്‍ നീലകണ്ഠന്‍ പ്രതികരിച്ചു. ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ കൊടുക്കണമെന്നത് പുതിയ തീരുമാനമാണ്. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it