Sub Lead

മസ്‌കത്തില്‍ ഒട്ടകം വാഹനത്തിലിടിച്ച് മാഹി സ്വദേശി മരിച്ചു

മസ്‌കത്തില്‍ ഒട്ടകം വാഹനത്തിലിടിച്ച് മാഹി സ്വദേശി മരിച്ചു
X

സലാല: മസ്‌കത്ത്-സലാല റോഡില്‍ ഒട്ടകത്തില്‍ വാഹനമിടിച്ച് മാഹി സ്വദേശി മരണപ്പെട്ടു. ഖത്തറിലെ അലി ബിന്‍ അലി എന്ന കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടിവായിരുന്ന മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് (39) ആണ് മരിച്ചത്. സുഹൃത്ത് മിസ്ബാഹി(38)നെ പരിക്കികളോടെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12ഓടെയാണ് അപകടം. സലാലയില്‍നിന്ന് മടങ്ങിപ്പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്തുവച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറില്‍നിന്ന് പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു. മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്താഹിനെയും കൂട്ടിയാണ് ഇവര്‍ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും മുഹമ്മദ് അഫ്താഹും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മ്യതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it