- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുംഭ മേളയിലെ വ്യാജ കൊവിഡ് പരിശോധന: കമ്പനി ഉടമകള്‍ക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

കമ്പനി സ്ഥാപക ഡയറട്കര്‍ ശരത് പന്തും അമ്മാവന്‍ ഭൂപേഷ് ജോഷിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തുമായി കൂടിക്കാഴ്ച നടത്തുന്നു
മുംബൈ: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കുംഭമേളയ്ക്കിടെ വ്യാജ കൊവിഡ് പരിശോധന നടത്തിയതിനു അന്വേഷണം നേരിടുന്ന കമ്പനി ഉടമകള്‍ക്ക് ഉന്നത ബിജെപി നേതാക്കളുമായി അടുത്തബന്ധം. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സ് കോര്‍പറേറ്റ് സര്‍വീസസ് ആണ് 98,000 വ്യാജ കൊവിഡ് ടെസ്റ്റ് നടത്തിയതിനു അന്വേഷണം നേരിടുന്നത്. സംഭവത്തില്‍ ഹരിദ്വാര്‍ പോലിസ് മാക്‌സ് കമ്പനിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനിടെയാണ് കമ്പനി ഉടമകള്‍ക്ക് മുതിര്‍ന്ന ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ ദി വയര്‍ പുറത്തുവിട്ടത്. കമ്പനിയുടെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായ ശരത് പന്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, മോദി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരായ സ്മൃതി ഇറാനി, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം ഉപയോഗിച്ചാണ് കുംഭമേളയില്‍ പങ്കെടുക്കുന്ന ലക്ഷത്തോളം ആളുകളുടെ കൊവിഡ് പരിശോധന നടത്താനുള്ള കരാര്‍ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ കമ്പനി കൈവശപ്പെടുത്തിയതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കമ്പനി സ്ഥാപക ഡയറട്കര്‍ ശരത് പന്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്‌ക്കൊപ്പം
കമ്പനി സ്ഥാപക ഡയറട്കര്‍മാരായ ശരത് പന്ത്, മല്ലിക പന്ത് എന്നിവരുടെ കുടുംബത്തിനും ബിജെപി പശ്ചാത്തലമുണ്ട്. ശരത് പന്തിന്റെ അമ്മാവന്‍ ഭൂപേഷ് ജോഷി പരേതനായ മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാറിന്റെ അടുത്ത സഹായിയാണ്. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി, കൃഷി മന്ത്രി നരേന്ദ്ര തോമര്‍, ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍, മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇവരെല്ലാമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രങ്ങള്‍ ശരത് പന്ത് തന്നെ നേരത്തേ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. റാവത്തുമായി ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും സാമൂഹിക മാധ്യമങ്ങളിലുണ്ട്.
സംസ്ഥാന ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവ മുഖേനയാണ് സ്വകാര്യ കൊവിഡ് പരിശോധന ലബോറട്ടറികളില്‍നിന്ന് കുംഭമേള ഭരണസമിതി ടെന്‍ഡര്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളൊന്നും കമ്പനി പാലിക്കുന്നില്ലെന്ന് കണ്ട് കൊവിഡ് പരിശോധന നടത്താനുള്ള യോഗ്യത കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിദ്വാര്‍ ജില്ലാ ഭരണകൂടം അപേക്ഷ തള്ളിയിരുന്നെങ്കിലും തീരുമാനം മറികടന്ന് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി കുംഭമേള ഭരണസമിതി കമ്പനിക്ക് തന്നെ കരാര്‍ നല്‍കുകയായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കരാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ശരത് പന്ത് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രമേശ് പൊക്രിയാല്‍ എന്നിവര്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കുംഭമേളയ്ക്കിടെ കമ്പനി നടത്തിയതായി അവകാശപ്പെട്ട 98,000 കൊവിഡ് പരിശോധനയും വ്യാജമായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
A Firm With Links to the BJP Is at the Heart of the Kumbh COVID Testing Scam
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















