Sub Lead

ആന്ധ്ര വിഷവാതക ചോര്‍ച്ച: മരണം എട്ടായി; 1000 പേര്‍ രോഗികളായതായി റിപോര്‍ട്ട്, വാതകചോര്‍ച്ച നിയന്ത്രണവിധേയം

വിഷവാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്ത 200 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആന്ധ്ര വിഷവാതക ചോര്‍ച്ച: മരണം എട്ടായി; 1000 പേര്‍ രോഗികളായതായി റിപോര്‍ട്ട്, വാതകചോര്‍ച്ച നിയന്ത്രണവിധേയം
X

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. വിഷവാതകം ശ്വസിച്ച് 1000ല്‍ അധികം പേര്‍ രോഗികളായെന്നാണ് റിപോര്‍ട്ട്. വിഷവാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്ത 200 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ വെന്റിലേറ്ററിലാണ്.വിഷവാതകം ശ്വസിച്ച് കിംഗ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുപേര്‍ മരിച്ചതായി ഹോസ്പിറ്റല്‍ സൂപ്രണ്ട് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വെങ്കിട്ടപുരത്തെ കനാലില്‍ മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തി. വളര്‍ത്തു മൃഗങ്ങള്‍ ഉള്‍പ്പെടെ നിരവധി മൃഗങ്ങളും ചത്തിട്ടുണ്ട്.

വിഷവാതകം വ്യാപിച്ചതിനെ തുടര്‍ന്ന് ആളുകള്‍ തെരുവുകളിലും മറ്റും ബോധരഹിതരായി കിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഇന്ന് സംഭവസ്ഥലവും ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കും.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ സംഭവസ്ഥലത്തേക്ക് അയച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയവരുമായി സംസാരിച്ചു. എല്ലാവിധ സഹായങ്ങളും കേന്ദ്രം ഉറപ്പുനല്‍കിയതായും കേന്ദ്രമന്ത്രി പറഞ്ഞു.

വെങ്കിട്ടപുരം ഗ്രാമത്തിലെ ബഹുരാഷ്ട്ര ഭീമനായ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. പുലര്‍ച്ചെ മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന പ്ലാന്റ് ഇന്നലെയാണ് തുറന്നത്. കമ്പനിയില്‍ നിന്നും സ്റ്റെറീന്‍ എന്ന വാതകമാണ് ചോര്‍ന്നതെന്നും ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തിന്റെ കെമിക്കല്‍ പ്ലാന്റില്‍ നിന്ന് ഒരു രാത്രിയില്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ഒരു കുട്ടിയടക്കം എട്ട് പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ രോഗബാധിതരാകുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം എല്‍ജി പോളിമര്‍സ് കേന്ദ്രത്തില്‍ നിന്ന് സ്‌റ്റൈറൈന്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് 200 ലധികം പേര്‍ ആശുപത്രികളിലാണ്. കൊറോണ വൈറസ് ലോക്ക്ഡ യ്യ ണ്‍ വെല്ലുവിളിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി പാതകളിലും കുഴികളിലും വീടുകള്‍ക്കടുത്തും അബോധാവസ്ഥയില്‍ കണ്ടെത്തിയ ആളുകളെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ചുറ്റുമുള്ള മൂന്ന് ഗ്രാമങ്ങളെങ്കിലും ഒഴിപ്പിച്ചതായും വീടുതോറും പരിശോധന നടക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. പുലര്‍ച്ചെ 2.30 ന് ആരംഭിച്ച ഗ്യാസ് ചോര്‍ച്ച, ഇഛഢകഉ19 നെ നേരിടുന്നതിനുള്ള ഷട്ട്ഡൗണ്‍ കാരണം ശ്രദ്ധിക്കപ്പെടാത്ത വലിയ ടാങ്കുകളില്‍ നിന്നാണെന്ന് സംശയിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തോടും ദുരന്തനിവാരണ ഉദ്യോഗസ്ഥരോടും സംസാരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു: വിശാഖപട്ടണത്ത് എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

Next Story

RELATED STORIES

Share it