നാടകീയാന്ത്യം; കപ്പ് റാഞ്ചി കണ്ണൂര്‍
BY BSR8 Jan 2024 11:26 AM GMT
X
BSR8 Jan 2024 11:26 AM GMT
കൊല്ലം: അവസാനനിമിഷം നാടകീയാന്ത്യത്തിനൊടുവില്‍ കനകകിരീടം റാഞ്ചി കണ്ണൂര്‍. സ്വര്‍ണക്കപ്പില്‍ കോഴിക്കോട് മുത്തമിടുമെന്ന് ഏതാണ്ടുറപ്പിച്ചപ്പോഴാണ് അപ്രതീക്ഷിത മുന്നേറ്റം നടത്തി മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ കലാകിരീടം കണ്ണൂരിലേക്കു കൊണ്ടുപോയത്. 62ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 952 പോയിന്റോടൈയാണ് കണ്ണൂര്‍ ജില്ല കലാകിരീടത്തില്‍ മുത്തമിട്ടത്. 949 പോയന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 938 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുമെത്തി. ഇത്തവണ കലോല്‍സവത്തിലെ ആദ്യ നാല് ദിവസവും കണ്ണൂരിന്റെ മുന്നേറ്റമായിരുന്നെങ്കിലും സമാപനദിവസമായ ഇന്ന് ഉച്ചയോടെ കോഴിക്കോട് മുന്നിലെത്തിയിരുന്നു. എന്നാല്‍, പൊടുന്നനെയാണ് കണ്ണൂരിന്റെ തിരിച്ചുവരവുണ്ടായത്. വിജയികള്‍ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ട്രോഫി നല്‍കുക.
Next Story
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMT