മൂന്നു വര്‍ഷത്തിനിടെ പശുവിന്റെ പേരില്‍ ഹിന്ദുത്വര്‍ കൊന്നത് 44 പേരെ

മൂന്നു വര്‍ഷത്തിനിടെ പശുവിന്റെ പേരില്‍ ഹിന്ദുത്വര്‍ കൊന്നത് 44 പേരെ

ന്യൂഡല്‍ഹി: 2015 മേയ് മുതല്‍ ഡിസംബര്‍ 2018 വരെയുള്ള കാലത്ത് പശുവിന്റെ പേരില്‍ രാജ്യത്താകമാനം ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊന്നത് 44 പേരെ. ഇവരില്‍ 36 പേര്‍ മുസ്‌ലിംകളാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊന്നവരുടെ കണക്കുകള്‍ പുറത്തു വിട്ടത്. ഇക്കാലയളവില്‍ ഹിന്ദുത്വര്‍ രാജ്യത്താകമാനം പശുവിന്റെ പേരില്‍ നൂറിലധികം ആക്രമണങ്ങളാണ് നടത്തിയത്. ഇവയില്‍ 280 പേര്‍ക്ക് പരിക്കേറ്റതായും 104 പേജുള്ള റിപോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബിജെപിയുടെ സഹായത്താലാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ഇത്രമാത്രം ആക്രമങ്ങള്‍ നടപ്പിലാക്കിയതെന്നും റിപോര്‍ട്ടു വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top