കുര്‍ളയില്‍ 20 കാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി
എച്ച്ഡിഐഎല്‍ കോളനിയിലുള്ള കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മുംബൈ: മുംബൈയിലെ കുര്‍ളയില്‍ 20കാരിയായ യുവതിയെ അജ്ഞാതര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 302 വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
എച്ച്ഡിഐഎല്‍ കോളനിയിലുള്ള കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ബലാത്സംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ട്. യുവതിയുടെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലിസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് ചില ആണ്‍കുട്ടികള്‍ വീഡിയോ ചിത്രീകരിക്കാനായി കെട്ടിടത്തില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കുട്ടികള്‍ പോലിസിനെ വിവരമറിയിച്ചതാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണയ് അശോക് പറഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് യുവതിയുടെ മൃതദേഹം. യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
മൃതദേഹം കണ്ട കുട്ടികളുടെ മൊഴി പോലിസ് രേഖപ്പെടുത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT