Sub Lead

നാദാപുരത്ത് പിതാവിന് പിന്നാലെ പൊള്ളലേറ്റ മകനും മരിച്ചു

പൊള്ളലേറ്റ രാജുവിന്റെ ഭാര്യയുടെയും മകളുടെയും നില ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിസയിലാണ്.

നാദാപുരത്ത് പിതാവിന് പിന്നാലെ പൊള്ളലേറ്റ മകനും മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി മരിച്ചു. 17കാരന്‍ സ്റ്റാലിഷാണ് മരിച്ചത്. ഗൃഹനാഥന്‍ രാജു നേരത്തെ മരിച്ചിരുന്നു. പൊള്ളലേറ്റ രാജുവിന്റെ ഭാര്യയുടെയും മകളുടെയും നില ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിസയിലാണ്.

ഇന്നലെ പുലര്‍ച്ചെയാണ് രാജുവിനെയും ഭാര്യയെയും രണ്ട് കുട്ടികളെയും കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. രാജു, ഭാര്യ റീന, പ്ലസ്ടുവിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന മക്കള്‍ സ്റ്റാലിഷ്, സ്‌റ്റെഫിന്‍ എന്നിവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. രാജുവിന്റെ വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് തീ ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. ഇവര്‍ കിടന്നിരുന്ന മുറി പൂര്‍ണമായും കത്തിനശിച്ചു.

ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അപകട നില തരണം ചെയ്ത ശേഷം മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പോലിസ് പറഞ്ഞു.



Next Story

RELATED STORIES

Share it