Sub Lead

കല്‍പകഞ്ചേരിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍

കല്‍പകഞ്ചേരിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ   രണ്ടാനച്ഛന്‍ അറസ്റ്റില്‍
X

പുത്തനത്താണി: കല്‍പകഞ്ചേരിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി.

അതിരുമട തവളംചിനയില്‍ വാടക വീട്ടില്‍ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി സ്വദേശിയായ 47 കാരനേയാണ് കല്‍പകഞ്ചേരി പോലിസ് അറസ്റ്റു ചെയ്തത്.

വയറിനു അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ പരിശോധനക്കു എത്തിയപ്പോഴാണു ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഉടനെ ഡോക്ടര്‍ കല്‍പകഞ്ചേരി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it