Sub Lead

മോദിയേയും അമിത്ഷായേയും പരിഹസിച്ച് മിമിക്രി;കലാപശ്രമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു

മോദിയേയും അമിത്ഷായേയും പരിഹസിച്ച് മിമിക്രി;കലാപശ്രമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു
X
ജയ്പൂര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റില്‍.ആദില്‍ അലി എന്ന മിമിക്രി കലാകാരനാണ് അറസ്റ്റിലായത്.കലാപശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.നരേന്ദ്ര മോദിക്കും,അമിത് ഷായ്ക്കുമെതിരേ ആക്ഷേപകരമായ വാക്കുകള്‍ അനുകരിച്ച് സംസാരിച്ചതിനാണ് ആദില്‍ അലിയെ അറസ്റ്റ് ചെയ്തതെന്ന് ജബല്‍പൂര്‍ എസ്പി സിദ്ധാര്‍ഥ് ബഹുഗുണ പറഞ്ഞു.ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153 (ലഹളയുണ്ടാക്കുക, കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക),294(അശ്ലീല പ്രവൃത്തികളും പാട്ടുകളും)എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it