ഹിന്ദുത്വ ഭീഷണി: മുനവ്വിര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കി
ശനിയാഴ്ച നടക്കേണ്ടിയിരുന്ന 'ഡോംഗ്രി ടു നോ വെയര്‍' എന്ന പേരിലുള്ള പരിപാടിയാണ് റദ്ദാക്കിയതെന്നും സംഘാടകര്‍ പരിപാടിക്കായി അനുമതി നേടിയിരുന്നില്ലെന്നും പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ (സൗത്ത്) പി കൃഷ്ണകാന്ത് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബംഗളൂരു: പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവിര്‍ ഫാറൂഖിയുടെ ബംഗളൂരുവിലെ ലൈവ് സ്‌റ്റേജ് ഷോ ഹിന്ദുത്വ സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് വീണ്ടും റദ്ദാക്കി. ഇത് രണ്ടാം തവണയാണ് ഫാറൂഖിയുടെ നഗരത്തിലെ പരിപാടി റദ്ദാക്കുന്നത്.
ശനിയാഴ്ച നടക്കേണ്ടിയിരുന്ന 'ഡോംഗ്രി ടു നോ വെയര്‍' എന്ന പേരിലുള്ള പരിപാടിയാണ് റദ്ദാക്കിയതെന്നും സംഘാടകര്‍ പരിപാടിക്കായി അനുമതി നേടിയിരുന്നില്ലെന്നും പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ (സൗത്ത്) പി കൃഷ്ണകാന്ത് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് ഇക്കാര്യം അറിയിക്കുന്നത്. മുനവര്‍ ഫാറൂഖിക്കെതിരെ 'ജയ് ശ്രീ റാം' എന്ന പേരിലുള്ള ഹിന്ദുത്വ സംഘടന സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് പ്രതാപ് റെഡ്ഡിക്ക് പരാതി നല്‍കിയിരുന്നു. ഹിന്ദു വികാരങ്ങളെ ഫാറൂഖി ഇകഴ്ത്തിയെന്നും രാമനെയും സീതയെയും പറ്റി മോശം പരാമര്‍ശം നടത്തിയെന്നുമാണ് സംഘടനയുടെ ആരോപണം. കഴിഞ്ഞ നവംബറിലും ബംഗളൂരുവില്‍ ഇതേ സാഹചര്യത്തില്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയിരുന്നു. അന്ന് താന്‍ സ്റ്റാന്‍ഡപ് കോമഡി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT