- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ്സുകാരനായ കൊലക്കേസ് പ്രതിയെ അന്വേഷിച്ച് മടങ്ങിയ പോലിസിനു നേരെ ബോംബേറ്
സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കെ ഹരിദാസന്‍ കൊലക്കേസിലെ പ്രതിയായ ആര്‍എസ്എസ്സ് പ്രവര്‍ത്തകനെ അന്വേഷിച്ച് മടങ്ങുകയായിരുന്ന ന്യൂമാഹി പോലിസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
തലശേരി: ആര്‍എസ്എസ്സുകാരനായ കൊലക്കേസ് പ്രതിയെ അന്വേഷിച്ച് മടങ്ങുകയായിരുന്ന പോലിസ് സംഘത്തിന് നേരെ ബോംബേറ്. സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കെ ഹരിദാസന്‍ കൊലക്കേസിലെ പ്രതിയായ ആര്‍എസ്എസ്സ് പ്രവര്‍ത്തകനെ അന്വേഷിച്ച് മടങ്ങുകയായിരുന്ന ന്യൂമാഹി പോലിസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മാഹി പള്ളൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചാലക്കര മൈദകമ്പനിക്ക് സമീപം ബുധനാഴ്ച അര്‍ധരാത്രി 11.30നാണ് നടുക്കുന്ന സംഭവം. കേസില്‍ പിടികിട്ടാനുള്ള ചാലക്കര വരപ്രത്ത് കാവിനടുത്ത മീത്തലെ കേളോത്ത് വീട്ടില്‍ ദീപക് എന്ന ഡ്രാഗണ്‍ ദീപുവിന്റെ (30) വീട്ടില്‍ പരിശോധന നടത്തി മടങ്ങുകയായിരുന്ന
പോലിസ് സംഘം ബോംബേറില്‍ തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
മൈദ കമ്പനിക്ക് സമീപമെത്തിയപ്പോള്‍ ജീപ്പിന് പിറകില്‍ ഉഗ്രശബ്ദത്തോടെ ബോംബ് വീണു സ്‌ഫോടനമുണ്ടാവുകയായിരുന്നു. ന്യൂമാഹി എസ്‌ഐ ടി എം വിപിനും സംഘവുമാണ് ജീപ്പിലുണ്ടായത്.
സ്‌ഫോടനത്തിന് ശേഷം സ്ഥലത്ത് പോലിസ് പരിശോധന നടത്തി. കേസിലെ മൂന്നാംപ്രതിയാണ് ദീപക്. തൃശൂര്‍ ജില്ലയില്‍ നിന്ന് 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി നേരത്തെ പോലിസ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് കൊലപാതകത്തിലും പങ്കെടുത്തത്. നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ 'പുണര്‍ത'ത്തില്‍ നിഖില്‍ എന്‍ നമ്പ്യാറും (27) ഒളിവിലാണ്.
രക്ഷപ്പെടാന്‍ ശ്രമിച്ച ഹരിദാസനെ കാലിന് വെട്ടിവീഴ്ത്തി കൊലപാതകത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് പിടികിട്ടാനുള്ള മൂന്നും നാലും പ്രതികള്‍. ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖില്‍ എന്‍ നമ്പ്യാര്‍ കൊടുവാളും ചാലക്കരയിലെ ഡ്രാഗണ്‍ ദീപു എന്ന ദീപക് നീളമുള്ള കത്തികൊണ്ടും കാലിന് വെട്ടിയതായി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. മത്സ്യതൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആര്‍എസ്എസ്–ബിജെപിക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.
ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ഒന്നാംപ്രതിയായ കേസില്‍ ഒരു സ്ത്രീയടക്കം 17 പ്രതികളുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. ഒരാളൊഴികെ മറ്റു പ്രതികളെല്ലാം റിമാന്‍ഡിലാണ്. തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ മെയ് 20ന് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് പ്രചരിപ്പിച്ചവര്ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT