Latest News

സിപിഎം ഏരിയ കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു

വർക്കലയിൽ എന്‍ഡിഎ സ്ഥാനാർഥിയാകും

സിപിഎം ഏരിയ കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു
X

തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സുന്ദരേശനാണ് ബിജെപിയില്‍ ചേര്‍ന്നത്. മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്നു. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് സ്മിത ബിജെപിയില്‍ ചേര്‍ന്നത്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. സിപിഎം മുൻ നേതാവ് സുന്ദരേശൻ്റെ മകളാണ് സ്മിത സുന്ദരേശൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സ്മിത ബിജെപി അംഗത്വം സ്വീകരിച്ചു. സ്മിതയെ വര്‍ക്കലയില്‍ എന്‍ഡിഎയുടെ സ്ഥാനാർഥിയാക്കാന്‍ നിലവില്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it