Latest News

'ചില സഖാക്കൾ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ടു'; എം എ ബേബി

ചില സഖാക്കൾ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ടു; എം എ ബേബി
X

ന്യൂഡൽഹി: സിപിഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്രയും നാൾ പാർട്ടിക്ക് ഒപ്പം നിന്നവർ പാർട്ടി വിട്ടെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എം എ ബേബി പറഞ്ഞു.

സിപിഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രവണതകളാണ് പാർട്ടിയിൽ കടന്നുകൂടിയത്. ചില സഖാക്കൾ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്. സിപിഎം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മുറുകെ പിടിക്കുന്ന വ്യത്യസ്തമായ പാർട്ടിയാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം ഉൾക്കൊള്ളാത്തവരാണ് തിരഞ്ഞെടുപ്പ് വന്നപ്പോൾ പാർട്ടി വിടുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്രയും നാൾ പാർട്ടിക്കൊപ്പം നിന്നവർ പാർട്ടി വിട്ടെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it