Sub Lead

അഭിഭാഷകയുടെ കൊലപാതകം യുപിയിലെ കിരാത ഭരണത്തിന് തെളിവ്: എസ്ഡിപിഐ

കാഷായ വസ്ത്രമണിഞ്ഞ വ്യാജ ആത്മീയതയുടെ വക്താവും കൊലപാതകം, വര്‍ഗീയ കലാപം, വംശീയ വിദ്വേഷം, അക്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനുമായ യോഗി അധികാരത്തിലെത്തിയതു മുതലാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ പെരുകിയത്.

അഭിഭാഷകയുടെ കൊലപാതകം യുപിയിലെ കിരാത ഭരണത്തിന് തെളിവ്: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: യുപിയില്‍ അഭിഭാഷകയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവത്തെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് അപലപിച്ചു. ആഗ്രയിലെ കോടതി വളപ്പിനുള്ളില്‍ അഡ്വ. ദര്‍വേശ് സിങ് യാദവിൻറെ കൊലപാതകം യുപിയിലെ കിരാത ഭരണത്തിൻറെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ഭരണത്തില്‍ യുപിയില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതിൻറെ വ്യക്തമായ ഉദാഹരണമാണ് ക്രൂരമായ ഈ കൊലപാതകം. കാഷായ വസ്ത്രമണിഞ്ഞ വ്യാജ ആത്മീയതയുടെ വക്താവും കൊലപാതകം, വര്‍ഗീയ കലാപം, വംശീയ വിദ്വേഷം, അക്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനുമായ യോഗി അധികാരത്തിലെത്തിയതു മുതലാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ പെരുകിയത്.

കാവി പുതച്ച അക്രമികള്‍ക്ക് ഭയരഹിതമായി ഏത് അതിക്രമങ്ങളും ചെയ്യാവുന്ന അവസ്ഥയാണ് യുപിയില്‍. യുപിയിലെ ആക്രമങ്ങളെ തടയുന്നതിന് സുപ്രിം കോടതി നേരിട്ട് ഇടപെടണമെന്നും അഭിഭാഷകയുടെ കൊലപാതകികളെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകയുടെ കൊലപാതകത്തില്‍ വ്യസനിക്കുന്ന അവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിൻറെ വേദനയിലും ദു:ഖത്തിലും പങ്കു ചേരുന്നതായും ഷറഫുദ്ദീന്‍ അഹ്മദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

യുപി ബാര്‍ കൗണ്‍സില്‍ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് യാദവ് കോടതിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് വെടിയേറ്റത്. ആഗ്ര സിവില്‍ കോടതിയിലായിരുന്നു സംഭവം. മറ്റൊരു അഭിഭാഷകനായ മനീഷ് ശര്‍മയാണ് യാദവിനെതിരേ കോടതി പരിസരത്ത് വച്ച് മൂന്നു തവണ വെടിവച്ചത്. ആശുപത്രിയിലേക്കുള്ള വഴിയിലാണ് ദര്‍വേശ് യാദവ് മരിച്ചത്.

Next Story

RELATED STORIES

Share it