ഒമാനില്‍ നിന്ന് സ്വര്‍ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍
കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ പറമ്പത്ത് വീട്ടില്‍ ആഷിഫിനെയാണ് (46) നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ പറമ്പത്ത് വീട്ടില്‍ ആഷിഫിനെയാണ് (46) നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ച് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വര്‍ണം വില്‍ക്കാനായി ഏല്‍പ്പിച്ചത് ആഷിഫിനെയാണ്. സ്വര്‍ണക്കച്ചവടം നടത്തുന്നയാളാണ് ആഷിഫ്. ഇയാളില്‍ നിന്ന് 860 ഗ്രാമോളം സ്വര്‍ണവും കണ്ടെടുത്തു.
ശനിയാഴ്ച രാവിലെ ഒമാനില്‍ നിന്നും സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഹഫ്‌സല്‍ എന്നയാളെ ഒരു സംഘം ആളുകള്‍ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍മാരായ സോണിമത്തായി, വി എസ് വിപിന്‍, എസ്‌ഐ പി പി സണ്ണി, എഎസ്‌ഐ എം എസ് ബിജീഷ്, എസ്‌സിപിഒമാരായ യശാന്ത്, സന്ദീപ് ബാലന്‍ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുള്ളത്.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT