Tennis

യു എസ് ഓപ്പണ്‍; റഫയുടെ പ്രയാണം അവസാനിപ്പിച്ച് ഫ്രാന്‍സിസ് ടിയാഫോ

ലോക ഒന്നാം നമ്പര്‍ ഡാനിയേല്‍ മെദ്വദേവ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

യു എസ് ഓപ്പണ്‍; റഫയുടെ പ്രയാണം അവസാനിപ്പിച്ച് ഫ്രാന്‍സിസ് ടിയാഫോ
X


ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ കിരീടം ലക്ഷ്യം വച്ച് വന്ന ടോപ് സീഡ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.അമേരിക്കയുടെ ലോക 24ാം റാങ്കുകാരന്‍ ഫ്രാന്‍സിസ് ടിയാഫോയാണ് നദാലിന്റെ കുതിപ്പിന് തടയിട്ടത്. സ്‌കോര്‍ 6-4, 4-6, 6-4, 6-3. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയ നദാല്‍ യു എസ് ഓപ്പണ്‍ നേടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണ്‍ സെമിയില്‍ നിന്ന് താരം പിന്‍മാറിയിരുന്നു. ലോക ഒന്നാം നമ്പര്‍ ഡാനിയേല്‍ മെദ്വദേവ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.


Next Story

RELATED STORIES

Share it