Special

'ഡികെ ബ്ലാസ്റ്റ്'; ആര്‍സിബിയില്‍ താരം ഡികെ തന്നെ

ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാവുന്ന പ്രകടനമാണ് ഡികെയുടെ ബാറ്റില്‍ നിന്നും വരുന്നത്.

ഡികെ ബ്ലാസ്റ്റ്; ആര്‍സിബിയില്‍ താരം ഡികെ തന്നെ
X

മുംബൈ: 36കാരനായ ദിനേശ് കാര്‍ത്തിക്കാണ് ഇപ്പോള്‍ ആര്‍സിബിയുടെ സൂപ്പര്‍ താരം. ഐപിഎല്ലില്‍ സെഞ്ചുറികളും അര്‍ദ്ധസെഞ്ചുറികളും ഈ താരത്തിന് അധികമില്ല. എന്നാല്‍ ഈ സീസണില്‍ ഐപിഎല്ലില്‍ ഏവരുടെയും ശ്രദ്ധ ഈ പഴയ ഇന്ത്യന്‍ താരത്തിന് മേലാണ്. കിട്ടിയ അവസരം സൂപ്പറായി ഉപയോഗിക്കും. ഒന്നാം നമ്പര്‍ ഫിനിഷര്‍ എന്ന പേരും. ആര്‍സിബി മുന്‍നിര തകര്‍ന്നാലും ഉണര്‍ന്നാലും ഡികെയുടെ പങ്ക് അത് അവിടെ ഉണ്ടാവും. ഇന്ന് സണ്‍റൈസേഴ്‌സിനെതിരേ ഡികെയുടെ ബാറ്റില്‍ നിന്ന് വീണത് 30 റണ്‍സ്. എട്ട് പന്തിലാണ് ഈ ഇന്നിങ്‌സ്. നാല് സിക്‌സും ഒരു ഫോറും.

ആര്‍സിബിയുടെ ഈ സീസണിലെ കഴിഞ്ഞ എട്ട് മല്‍സരങ്ങള്‍ നോക്കിയാല്‍ കാണാം ഡികെയുടെ ഇന്നിങ്‌സുകള്‍. പ്രായം ഡികെയ്ക്ക് വെറും നമ്പര്‍ മാത്രമാണ്. ടീനേജ് താരങ്ങളെ കടത്തിവെട്ടുന്ന സ്‌ട്രൈക്ക് റേറ്റാണ്. പഞ്ചാബിനെതിരേ 14 പന്തില്‍ 32, കൊല്‍ക്കത്തയ്‌ക്കെതിരേ ഏഴ് പന്തില്‍ 14, രാജസ്ഥാനെതിരേ 23 പന്തില്‍ 44, ചെന്നൈക്കെതിരേ 14 പന്തില്‍ 34, ഡല്‍ഹിക്കെതിരേ 34 പന്തില്‍ 66, ലഖ്‌നൗവിനെതിരേ എട്ട് പന്തില്‍ 13, ചെന്നൈക്കെതിരേ 17 പന്തില്‍ 26 ഇങ്ങനെ പോവുന്ന ഡികെയുടെ ഇന്നിങ്‌സുകള്‍. ഡികെ ക്രീസിലെത്തിയാല്‍ ആര്‍സിബിക്ക് ആശ്വാസമാണ്. ഡികെ ടീമിന്റെ പ്രതീക്ഷയ്ക്കപ്പുറമാണ്. ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കുമോ എന്നാണ് ഏവരും നോക്കുന്നത്. വരുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാവുന്ന പ്രകടനമാണ് ഡികെയുടെ ബാറ്റില്‍ നിന്നും വരുന്നത്.



Next Story

RELATED STORIES

Share it