- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടുത്ത സീസണില്‍ എങ്ങോട്ട്? ഉത്തരം കിട്ടാതെ റോണോ; മുന്നില്‍ റയലും പിഎസ്ജിയും
യുനൈറ്റഡിന്റെ ഈ സീസണിലെ ടോപ് സ്‌കോറര്‍ റോണോയാണ്.
കഴിഞ്ഞ സീസണിലെ ട്രാന്‍സ്ഫര്‍ വിപണി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരം ലയണല്‍ മെസ്സിയായിരുന്നു. ഒടുവില്‍ മെസ്സി പിഎസ്ജിയില്‍ ചേക്കേറി. ഇതേ സീസണില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് പോര്‍ച്ചുഗ്രീസ് താരം റൊണാള്‍ഡോ യുവന്റസ് വിടുന്നത്. ചിത്രത്തില്‍ ഇല്ലാതിരുന്ന റൊണാള്‍ഡോയ്ക്കായി അന്ന് പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും മുന്നിലുണ്ടായിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ തീരെ മുഖം നല്‍കാതിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ന പഴയ തട്ടകത്തിലേക്കാണ് റോണോ പോയത്. സ്‌പോര്‍ട്ടിങില്‍ നിന്ന് താരം 2002ലാണ് യുനൈറ്റഡില്‍ എത്തിയത്. തുടര്‍ന്ന് 2009ലാണ് താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്.
യുനൈറ്റഡിലെ രണ്ടാം വരവ് പ്രതീക്ഷിച്ചത് പോലെ റോണോയ്ക്ക് നല്ലതായിരുന്നില്ല. 37കാരനായ താരം ആദ്യം തിളങ്ങിയെങ്കിലും പിന്നീട് ഫോം നഷ്ടപ്പെട്ടു. ടീമിന് കാര്യമായ ജയങ്ങള്‍ നല്‍കാനും റൊണാള്‍ഡോയ്ക്ക് കഴിഞ്ഞില്ല. നിലവില്‍ യുനൈറ്റഡ് ലീഗില്‍ ആറാം സ്ഥാനത്താണ്. ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പില്ല. എന്നാല്‍ തന്റെ വ്യക്തിപ്രഭാവം നിലനിര്‍ത്താന്‍ താരത്തിനായി. സീസണ്‍ അവസാനിക്കാനിരിക്കെ യുനൈറ്റഡിന്റെ ഈ സീസണിലെ ടോപ് സ്‌കോറര്‍ റോണോയാണ്. 20 മല്‍സരങ്ങളില്‍ നിന്ന് 18 ഗോള്‍ നേടാനും റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ നിന്ന് ഇത്തവണ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എന്നിരുന്നാലും പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത നേടികൊടുക്കാന്‍ ഈ കപ്പിത്താന് കഴിഞ്ഞു.
എന്നാല്‍ ഇത്തവണത്തെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ റൊണാള്‍ഡോയുടെ പേര് ആദ്യമെ കേള്‍ക്കാന്‍ തുടങ്ങി. യുനൈറ്റഡുമായി നിലവില്‍ താരത്തിന് ഒരു വര്‍ഷത്തെ കൂടി കരാര്‍ ശേഷിക്കുന്നുണ്ട്. നിലവില്‍ യുനൈറ്റഡിന്റെ ഫോം മോശമാണെങ്കിലും റൊണാള്‍ഡോ പഴയ ഫോമില്‍ തിരികെയെത്തിയിട്ടുണ്ട്. നിലവിലെ കോച്ച് റാള്‍ഫ് റാഗ്നിക്കിനും റൊണാള്‍ഡോയെ ആദ്യം പിടികിട്ടിയിരുന്നില്ല.തുടര്‍ന്ന് സീസണ്‍ അവസാനിക്കാനിരിക്കെയാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ കഴിവ് റാഗ്നിക്ക് പുറത്ത് കൊണ്ട് വന്നത്.
അടുത്ത സീസണില്‍ കോച്ച് എറിക് ടെന്‍ ഹാഗിന്റെ ടീമില്‍ യുനൈറ്റഡിനായി പോര്‍ച്ചുഗല്‍ താരത്തിന് സ്ഥാനമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പരിചയസമ്പന്നനായ സിആര്‍7 ടീമില്‍ വേണമെന്ന് എറിക് തീരുമാനിച്ചു. നിലവില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ചുവപ്പ് ചെകുത്താന്‍മാര്‍ക്ക് ടോപ് ഫോര്‍ എന്ന യോഗ്യതാ കടുപ്പമാണ്. തുടര്‍ന്നുള്ള ലീഗിലെ എല്ലാ മല്‍സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ യുനൈറ്റഡിന്റെ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യതയില്‍ തീരുമാനമാവൂ.
2003ല്‍ യുനൈറ്റഡില്‍ ചേര്‍ന്നത് മുതല്‍ റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗിലെ എല്ലാ സീസണിലും കളിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ലീഗില്‍ താരം നേടാത്ത റെക്കോഡുകളും ഇല്ല. ഇത്തവണ യുനൈറ്റഡ് ടോപ് ഫോറില്‍ എത്തിയില്ലെങ്കില്‍ റൊണാള്‍ഡോ ചുവപ്പ് കോട്ട വിടുമെന്നാണ് റിപ്പോര്‍ട്ട്. എറിക് ടെന്‍ ഹെഗല്ല റോണോയ്ക്ക് വലുത് . ചാംപ്യന്‍സ് ലീഗാണ്. ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള യൂറോപ്പിലെ മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറാമെന്നാണ് മുന്‍ യുവന്റസ് താരത്തിന്റെ മോഹം. എന്നാല്‍ താരം ഇത് വെളിപ്പെടുത്തിയിട്ടില്ല. പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ അവസാനിച്ചതിന് ശേഷമെ റൊണാള്‍ഡോ തന്റെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ പ്രഖ്യാപനം നടത്തൂ.
യുനൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പിഎസ്ജിയടക്കമുള്ള ക്ലബ്ബുകളും റോണോയെ സ്വന്തമാക്കാന്‍ വന്നിട്ടുണ്ട്. നെയ്മറടക്കമുള്ള ചില താരങ്ങളെ റിലീസ് ചെയ്യാന്‍ പിഎസ്ജിക്ക് ആഗ്രഹമുണ്ട്. മെസ്സിക്കൊപ്പം റൊണാള്‍ഡോയെ കൂടി പാരിസിലെത്തിക്കാന്‍ ഖത്തര്‍ ഭീമന്‍മാര്‍ തയ്യാറാണ്. ഇതുവരെ കിട്ടാത്ത ചാംപ്യന്‍സ് ലീഗ് തന്നെയാണ് പിഎസ്ജിയുടെ ലക്ഷ്യം. ചാംപ്യന്‍സ് ലീഗ് മോഹവുമായാണ് യുവന്റസ് 2018ല്‍ റോണോയെ ടീമിലെത്തിച്ചത്. എന്നാല്‍ റൊണാള്‍ഡോയ്ക്ക് യുവന്റസിനെ രക്ഷിക്കാനായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം യുവന്റസിന് കഴിഞ്ഞ വര്‍ഷം സീരി എ കിരീടവും നഷ്ടമായിരുന്നു.
തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് താരം പോയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റയല്‍ ഈ വാര്‍ത്തയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നല്‍കിയത്. നിലവില്‍ ബെന്‍സിമയ്ക്ക് കീഴില്‍ റയല്‍ ക്ലാസ്സിക്ക് ഫോമിലാണ്. 2009ല്‍ റയലിലെത്തിയ റൊണാള്‍ഡോ 2018ലാണ് യുവന്റസിലെത്തുന്നത്. ഓഗ്‌സ്റ്റില്‍ പുതിയ സീസണ്‍ തുടങ്ങമ്പോള്‍ റോണാള്‍ഡോയെ നമ്മുക്ക് യുനൈറ്റഡ്, പിഎസ്ജി, റയല്‍ എന്നിവയില്‍ ഒരു ക്ലബ്ബില്‍ കാണാം.
RELATED STORIES
ഷാനിന്റേത് ബീഭല്സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര് അല് ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള് രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര് ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല് കേസ് നിലനില്ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില് ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര് ദര്ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT