Others

ഹോക്കി ലോകകപ്പ്; ആതിഥേയര്‍ക്ക് വിജയതുടക്കം

വെയ്ല്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇംഗ്ലണ്ട് വീഴ്ത്തി.

ഹോക്കി ലോകകപ്പ്; ആതിഥേയര്‍ക്ക് വിജയതുടക്കം
X


റൂര്‍ക്കേല: പുരുഷ ഹോക്കി ലോകകപ്പിന് ഒഡീഷയില്‍ തുടക്കമായി. ആതിഥേയരായ ഇന്ത്യ ആദ്യ മല്‍സരം വിജയത്തോടെ തുടങ്ങി. സ്‌പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. അമിത് രോഹിദാസും ഹാര്‍ദ്ദിക്ക് സിങ്ങും ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തു.


ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഓസ്‌ട്രേലിയ ഫ്രാന്‍സിനെ എതിരില്ലാത്ത എട്ട് ഗോളിനും പരാജയപ്പെടുത്തി. വെയ്ല്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇംഗ്ലണ്ട് വീഴ്ത്തി.




Next Story

RELATED STORIES

Share it