Football

യംഗ് ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ മൂന്ന് പുതിയ ഫുട്‌ബോള്‍ സെന്ററുകള്‍ ആരംഭിച്ചു

കൊച്ചിന്‍ ഡയോസിസന്‍ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുമായി (സിഇഎ) സഹകരിച്ചാണ് പുതിയ ഫുട്ബാള്‍ സെന്ററുകള്‍ ആരംഭിച്ചത്.ചെല്ലാനം സെന്റ് മേരീസ് സ്‌കൂള്‍, ചുള്ളിക്കലിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അരൂരിലെ സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

യംഗ് ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ മൂന്ന് പുതിയ ഫുട്‌ബോള്‍ സെന്ററുകള്‍ ആരംഭിച്ചു
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ് യംഗ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ മൂന്ന് പുതിയ ഫുട്‌ബോള്‍ സെന്ററുകള്‍ ആരംഭിച്ചു. കൊച്ചിന്‍ ഡയോസിസന്‍ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുമായി (സിഇഎ) സഹകരിച്ചാണ് പുതിയ ഫുട്ബാള്‍ സെന്ററുകള്‍ ആരംഭിച്ചത്.ചെല്ലാനം സെന്റ് മേരീസ് സ്‌കൂള്‍, ചുള്ളിക്കലിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അരൂരിലെ സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ മാസം 10 ന് ചെല്ലാനം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കെബി എഫ്‌സിയും സിഇഎയും സംയുക്തമായി നടത്തിയ പരിപാടിയിലാണ് പുതിയ ഫുട്‌ബോള്‍ സെന്ററുകള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. കൊച്ചി ബിഷപ് റവ. ഡോ ജോസഫ് കരിയില്‍ പരിപാടി ഉത്ഘാടനം ചെയ്തു.

കെബിഎഫ്‌സി കളിക്കാരായ കെ പ്രശാന്ത് , മരിയോ ആര്‍ക്കൈസ് ചടങ്ങില്‍ പങ്കെടുത്തു.ഫുട്ബാള്‍ സെന്ററുകളുടെ സമാരംഭത്തിന്റെ ഭാഗമായി, കെബിഎഫ്സി ടെക്‌നിക്കല്‍ ഡയറക്ടര്‍ മരിയന്‍ മരിനിക്കയുടെ മേല്‍നോട്ടത്തിലും മാര്‍ഗനിര്‍ദേശത്തിലും ഏപ്രില്‍ ആദ്യ വാരത്തില്‍ ക്ലബ് സെന്ററുകളില്‍ ഓപ്പണ്‍ ട്രയല്‍സ് നടത്തും. യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രങ്ങളില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും.ആഗോള നിലവാരത്തിലൂന്നിയ ഏകീകൃത പാഠ്യപദ്ധതിയിലൂടെ കെബിഎഫ്‌സി ശൈലിയിലുള്ള ഫുട്‌ബോള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ പതിവ് ഫുട്‌ബോള്‍ സെഷനുകള്‍ക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം.രജിസ്‌ട്രേഷന്‍, പ്രതിമാസ ട്യൂഷന്‍ ഫീസ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8075262703 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Next Story

RELATED STORIES

Share it